അബുജ : വടക്ക്- പടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ 15 കർഷകരെ വെടിവച്ച് കൊന്നു. കാറ്റ്സിന സംസ്ഥാനത്തെ യാർഗാംജി ഗ്രാമത്തിലാണ് സംഭവം. പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കർഷകർക്ക് നേരെ മോട്ടോർ സൈക്കിളുകളിലെത്തിയ 200 ഓളം വരുന്ന ആക്രമി സംഘമാണ് എ.കെ. 47 റൈഫിളുകളുപയോഗിച്ച് വെടിവയ്പ് നടത്തിയത്. സമാന രീതിയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടന്ന വെടിവയ്പുകളിൽ കാറ്റ്സിന സംസ്ഥാനത്ത് മാത്രം 100 ലേറെ പേരാണ് മരിച്ചത്. കന്നുകാലികളെയും മറ്റും മോഷ്ടിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.