exam

ന്യൂഡൽഹി : അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് യു.ജി.സി. പുറത്തിറക്കിയ മാർഗനിർദ്ദേശത്തിനെതിരേ വ്യാപക പ്രതിഷേധം. അവസാന വർഷ പരീക്ഷകൾ സെപ്തംബർ 30ന് മുമ്പ് പൂർത്തിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഈ പരീക്ഷകൾ ഓൺലൈനിലോ ഓഫ്‌ ലൈനിലോ നടത്താമെന്നും അവസാന വർഷത്തിലല്ലാത്ത വിദ്യാർത്ഥികൾക്കായി, അക്കാഡമിക് സെഷൻ അവസാനിപ്പിക്കുന്നതിന് സ്വന്തം രീതി തിരഞ്ഞെടുക്കാൻ സർവകലാശാലകളെയും കോളേജുകളെയും അനുവദിവാക്കാനുമാണ് തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്നു വിവിധ വിദ്യാർത്ഥി, അദ്ധ്യാപക സംഘടനകൾ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിൽ ഈമാസം 10 മുതൽ ആരംഭിക്കാനിരിക്കുന്ന ഓൺലൈൻ പരീക്ഷ ഉൾപ്പടെ റദ്ദാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.