rice-

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം നഗരസഭയ്ക്കു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾ രാവിലെ ഏഴുമുതൽ 11 മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റേഷൻ വാങ്ങാനെത്തുന്നവരും കടയുടമയും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ തങ്ങളുടെ ഏറ്റവുമടുത്തുള്ള റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങാൻ ഏവരും ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു.