മുംബയ് : മുംബയില്‍ കൊവിഡ് മാത്രമല്ല മഴയും തകര്‍ത്താടുകയാണിപ്പോള്‍. മഴയില്‍ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളൊക്കെ വെള്ളക്കെട്ടായി മാറിയപ്പോള്‍ പാമ്പുകളും അഭയ സ്ഥാനം തേടി പുറത്തിറങ്ങി. അത്തരത്തിലൊരു പാമ്പ് ബുള്ളറ്റിന്റെ സീറ്റിനടിയിലെ സ്ഥലമാണ് അഭയമായി കണ്ടത്. എന്നാല്‍ ഇതൊന്നും അറിയാതെ ബുള്ളറ്റിന്റെ ഉടമയായ യുവാവ് ബൈക്കുമെടുത്ത് യാത്ര പോവുകയായിരുന്നു. എന്നാല്‍ ഈ വാഹനത്തിന് പിന്നാലെ സഞ്ചരിച്ച മറ്റൊരു ബൈക്കുയാത്രികനാണ് ബുള്ളറ്റില്‍ യുവാവിന് പിന്നില്‍ സീറ്റിലായി ഒരു അതിഥികൂടി യാത്ര ചെയ്യുന്നത് കണ്ട് മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ ബൈക്ക് റോഡരുകിലായി നിര്‍ത്തിയശേഷം ഒരു ദണ്ഡ് ഉപയോഗിച്ച് പാമ്പിനെ മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. മുംബയില്‍ മാത്രമല്ല ഇത് നമ്മുടെ നാട്ടിലും സംഭവിക്കാം, എന്നും വാഹനം എടുക്കുന്നതിന് മുന്‍പേ ശ്രദ്ധിക്കുക.