മുംബയ് : ഇന്ത്യയുടെ കൊവിഡ് ബാധയുടെ കേന്ദ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചത് 5134 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗ ബാധിതരുടെ എണ്ണം 2,17,121 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 224 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ 9250 പേര്‍ മരിച്ചു.. ഇതില്‍ മുംബയ് നഗരത്തില്‍ മാത്രം മരണം അയ്യായിരം കഴിഞ്ഞു. തലസ്ഥാനനഗരിയില്‍ മാത്രം 86,509 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയ്ക്ക് പുറമേ കൊവിഡ് ബാധ ഗുരുതരമായി തുടരുന്ന തമിഴ്‌നാട്ടിലും ഡല്‍ഹിയിലെയും അവസ്ഥയും ഒട്ടും ആശ്വാസകരമല്ല. തമിഴ്‌നാട്ടില്‍ ഇന്നലെ 3616 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഡല്‍ഹിയില്‍ 2008 പേരിലും രോഗം കണ്ടെത്തി, തമിഴ്‌നാട്ടില്‍ 65ഉം ഡല്‍ഹിയില്‍ 50 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടത്.