health

ആരോഗ്യം ഉറപ്പാക്കേണ്ടതിന് ചെയ്യേണ്ട കാര്യങ്ങളിൽ പ്രധാനമാണ് പ്രഭാതഭക്ഷണം ഉറപ്പാക്കൽ. ശരീരത്തിന്റെ ഒരു ദിവസത്തെ നല്ല തുടക്കത്തിനു പ്രഭാതഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. നന്നായി വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡായി നിലനിറുത്തുക . ദിവസവും മുപ്പത് മിനിട്ടെങ്കിലും വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുക.

ആറ് മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങുക. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുറച്ച് കുടുംബവുമായും നല്ല സൗഹൃദങ്ങളിലും സമയം ചെലവഴിക്കാൻ ശ്രമിക്കുക. വായന,​ യാത്ര,​ പുതിയ കാര്യങ്ങൾ പഠിക്കുക എന്നിവ ചെയ്യുന്നതിലൂടെ മസ്തിഷ്ക ആരോഗ്യം ഉറപ്പാക്കാം. ധാന്യവും യോഗയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നു.