br-ambedkar

മുംബയ്: ഡോ. ബി.ആർ അംബേദ്ക്കറുടെ വസതിക്കു നേരെ ആക്രമണം.മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

സിസിടിവി ക്യാമറയും അജ്ഞാത സംഘം തകർത്തു. ആക്രമണത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അപലപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആക്രമണത്തിന്റെ പേരിൽ ആരും പ്രകോപിതരാകരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബിംറാവു അംബേദ്കറും ആഹ്വാനം ചെയ്തു.