gold

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇയാൾ ഒളിവിലാണ്.

സ്പീക്കർ ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന വർക്ക്‌ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. ഈ സ്ഥാപനത്തിൽ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്.

സ്വപ്നയേയും സന്ദീപ് നായരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോൾ.കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.സ്വപ്ന തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നാണ് സൂചന.