കാൺപൂർ : ഉത്തർ പ്രദേശിൽ ഡി എസ് പി ഉൾപ്പെടെ ഏട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ ഗുണ്ടാതലവൻ വികാസ് ദുബെയുടെ അനുയായി പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം. അമർ ദുബെയ് എന്നയാളാണ് കൊല്ലപ്പെട്ടത്.കാൺപൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സും ലോക്കൽ പൊലീസും സംയുക്തമായാണ് എൻകൗണ്ടർ നടപ്പിലാക്കിയതെന്നും, ഉദ്യോഗസ്ഥാന് 25000 രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം അറിയിച്ചു. വെടിവയ്പ്പിൽ ഒരു പൊലീസ് കോൺസ്റ്റ്ബിളിനും എസ് ഐയ്ക്കും പരിക്കേറ്റു. അമർ ദുബെയുടെ കൈയിൽ നിന്നും തോക്കുകളും മറ്റു മാരകായുധങ്ങളും പിടിച്ചെടുത്തു. കാൺപൂരിൽ റെയ്ഡിനിടെയാണ് ഡിഎസ് പി ദേവേന്ദ്ര കുമാർ മിശ്ര ഉൾപ്പെടെ എട്ട് പൊലീസുകാർ വികാസ് ദുബെയുടെ വെടിയേറ്റ് മരിച്ചത്.