pic

വാഷിംഗ്ടൺ : ലോകമെങ്ങും ദിനംപ്രതി വ്യാപിച്ചുവരുന്ന കൊവിഡിനെതിരെ പ്രതിരോധ മരുന്ന് നിർമിക്കുന്നതിനായി 1.6 ബില്ല്യൺ ഡോളർ പ്രഖ്യാപിച്ച് അമേരിക്ക. ബയോടെക് കമ്പനിയായ നോവവാക്സ് നിർമിച്ച കൊവിഡ് -19 വാക്സിൻ വികസിപ്പിക്കുന്നതിനാണ് അമേരിക്ക ഈ തുക അനുവദിച്ചത്. കൊവിഡ് വാക്സിൻ പരിക്ഷണങ്ങൾക്കും മറ്റ് പ്രതിരോധ നടപടികൾക്കുമായി 450 ദശലക്ഷം ഡോളർ നൽകുമെന്നും യുഎസ് വ്യക്തമാക്കി. ആരോഗ്യവകുപ്പുമായുളള കരാർ പ്രകാരം നോവവാക്സ് കമ്പനി ഈ വർഷം അവസാനത്തോടെ 100 ദശലക്ഷം വാക്സിനുകൾ അമേരിക്കയിൽ വിതരണം ചെയ്യും.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള ഓപ്പറേഷൻ വാർപ്പ് സ്പീഡുമായി പങ്കാളിയാകാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് നോവവാക്സ് കമ്പനി സിഇഒ സ്റ്റാൻലി എർക്ക് പറഞ്ഞു. NVX-CoV2373 എന്നറിയപ്പെടുന്ന വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച നടക്കും.


മനുഷ്യശരീരത്തിൽ കയറി ആക്രമണം നടത്തുന്ന കൊവിഡ് വൈറസുകളെ ഇല്ലായ്മ ചെയ്യാൻ ചെറുപ്രാണികളുടെ കോശങ്ങൾ ഉപയോഗിച്ചാണ് നോവവാക്സ് മരുന്ന് നിർമിക്കുന്നത്. കൊവിഡിന് വാക്സിൻ നിർമിക്കാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നൽകിയത് 1.2 ബില്ല്യൺ ഡോളറായിരുന്നു.2021 ഓടു കൂടി ദശലക്ഷകണക്കിന് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുകയാണ് ഓപ്പറേഷൻ വാർപ്പ് സ്പീഡിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. കൊവിഡ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ തടയുന്ന രണ്ട് ആന്റിബോഡികളുടെ സംയോജനമാണ് നോവവാക്സ് കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിലുളളത്.