pavr

പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദർശിച്ചതിൽ അതിശയിക്കാനില്ലെന്ന് എൻ സി പി നേതാവ് ശരത് പവാർ. ''1962ലെ യുദ്ധത്തിനുശേഷം സൈന്യത്തിന്റെ മനോവീര്യം കൂട്ടാനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാർ നെഹ്റുവും പ്രതിരോധ മന്ത്രിയും ഇൗ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ സൈന്യത്തിന്റെ മനോവീര്യം കൂട്ടേണ്ടതുണ്ട്. അതാണ് മോദിയും ചെയ്തത് ''- നരേന്ദ്ര മോദി ലഡാക്ക് സന്ദർശിച്ചതിനെക്കുറിച്ച് വാർത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

''നയതന്ത്ര ചാനലുകൾ വഴി നടത്തിയ സംഭാഷണത്തെത്തുടർന്നാണ് ചൈനയുടെയും ഇന്ത്യയുടെയും ഭാഗത്തുനിന്ന് സൈനികരെ പിൻവലിച്ചതെന്ന് ഞാൻ വാർത്തകളിൽ കണ്ടു. അങ്ങനെയാണ് കാര്യങ്ങളെങ്കിൽ അത് നല്ലതാണ്. പ്രധാനമന്ത്രിയുമായി നടത്തി സർവകക്ഷി കൂടിക്കാഴ്ചയിൽ നയതന്ത്ര മാർഗങ്ങളിലൂടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ തീർക്കേണ്ടതെന്നും ചൈനയുടെ മേൽ അന്താരാഷ്ട്രാ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഞാൻ ഒാർമ്മിപ്പിച്ചു ''- അദ്ദേഹം പറഞ്ഞു.

താൻ പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് ചൈനയുമായി ഏർപ്പെട്ട കരാറുകളെക്കുറിച്ചും ശരത് പവാർ ഒാർമ്മിപ്പിച്ചു.