തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ആശ്രമത്തിൽ വന്നിട്ടില്ലെന്ന് കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതായി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. റെയ്‌ഡ് നടന്നുവെന്ന വാർത്തകൾ തെറ്റാണ്. കസ്‌റ്റംസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്‌തത്. ശാന്തിഗിരി ഒരു അദ്ധ്യാത്മിക കേന്ദ്രമാണ്. കുറ്റവാളികൾക്ക് ആശ്രമം അഭയം കൊടുക്കില്ലെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വ്യക്തമാക്കി.
ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലെ പരിപാടിയിൽ യു.എ.ഇ കോൺസുലേറ്റ് ക്ഷണിച്ചത് പ്രകാരമാണ് പോയതെന്നും ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി.