തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. സൗമ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. വർക്ക് ഷോപ്പുടമയായ സന്ദീപ് നായർ ഒളിവിലാണ്.
സൗമ്യയിൽ നിന്ന് കേസിന് സഹായകമാകുന്ന തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം, സി.ബി.ഐസംഘം കസ്റ്റംസ് ഓഫിസിലെത്തി, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. സന്ദീപ് നായരുടെ വർക്ക് ഷോപ്പിന് സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.