ഒരു കുരങ്ങൻ തന്റെ മുഖം തുണികൊണ്ട് പൊതിഞ്ഞ് മുഖംമൂടിയുടെ പ്രാധാന്യം കാഴ്ച്ചവയ്ക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഒരു വർഷം മുമ്പുളള വീഡിയോയാണെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ വീണ്ടുമിപ്പോൾ വൈറലായിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ നിരവധി ആളുകളാണ് ഇപ്പോൾ മാസ്ക്കുകൾ ഉപയോഗിക്കുന്നത്. വീടുകളിൽ നിർമിച്ച മാസ്ക്കുകളും നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ട്. മാസ്ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം ഒരു കുരങ്ങിന് വരെ മനസിലായെന്നതിന്റെ തെളിവാണ് ഈ വീഡിയോ. ഫോറസ്റ്റ് ഓഫീസർ സൂസന്ത നന്ദ വീഡിയോ പങ്കിട്ടതോടെ നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തത്. വീഡിയോയ്ക്ക് താഴെ അനുകൂലവും പ്രതികൂലവുമായ നിരവധി കമെന്റുകളാണ് നിരന്നത്. എന്തായാലും കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ഈ കുരങ്ങിനെ കണ്ട് പഠിക്കാം.
After seeing head scarfs being used as face mask😊😊 pic.twitter.com/86YkiV0UHc
— Susanta Nanda IFS (@susantananda3) July 7, 2020