താരങ്ങളുടെ കുട്ടിക്കാലത്തെയും, കോളേജ് ജീവിതത്തിലെയുമൊക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയതാരത്തിന്റെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ആരാണ് ആ താരം എന്നല്ലേ?
അത് മറ്റാരുമല്ല നടനും സംവിധായകനുമായ പൃത്ഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലുള്ളത്. 1998-99 കാലഘട്ടത്തിലുള്ളതാണ് ഈ ചിത്രം. ഒരു മത്സരത്തിൽ വിജയിയായി സ്റ്റേജിൽ നിൽക്കുകയാണ് താരം.