harbagan-singh

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ' ഫ്രണ്ട്ഷിപ്പ് ' എന്ന ത്രിഭാഷാ സിനിമയിൽ 'സൂപ്പർസ്റ്റാർ' രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ലിറിക് വീഡിയോ നടൻ ലോറൻസ് റിലീസ് ചെയ്തു .നടൻ ചിമ്പു ആലപിച്ച " എൻ മാറു മേലെ സൂപ്പർ സ്റ്റാർ ... എൻ നരമ്പുക്കുള്ളേ സൂപ്പർ സ്റ്റാർ... എൻ ഉസുറുക്കുള്ളേ സൂപ്പർ സ്റ്റാർ ... സുമ്മാ ഗെത്താ സൊൽവോം സൂപ്പർ സ്റ്റാർ " എന്ന ഈ ഗാനം യു ട്യൂബിൽ തരംഗമായി മുന്നേറുകയാണ്. മലയാളത്തിൽ വിജയം നേടിയ "ക്യൂൻ " സിനിമയുടെ പുനരാവിഷ്കാരമാണ് 'ഫ്രണ്ട്ഷിപ്പ് '. ഹിന്ദി ,തമിഴ് ,തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ലോസ്‌ലിയാ മരിയനേശനാണ് നായിക. ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ് സംവിധാനം.സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പി ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഫ്രണ്ട് ഷിപ്പിൽ ദക്ഷിണേന്ത്യൻ അഭിനേതാക്കളായ അർജ്ജുൻ ,സതീഷ് എന്നിവരെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളുമുണ്ട്.