palathayi

കൊച്ചി: പാലത്തായി പീഡനക്കേസില്‍ പ്രതിയായ അദ്ധ്യാപകൻ പത്മരാജന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അദ്ധ്യാപകനുമായ പത്മരാജന്‍റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച ഹൈകോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേര്‍ക്കുകയും നോട്ടീസയക്കാൻ നിർദേശവും നല്‍കിയിരുന്നു. പത്മരാജന്‍ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തലശ്ശേരി ജില്ല സെഷന്‍സ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി. പ്രതിയുടെ ജാമ്യാപേക്ഷയെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നു.