2

മമ്മൂട്ടിയെ നായകനാക്കി നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമാണ് കസബ. 2016ലാണ് ഈ സിനിമ തീയറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് നാല് വഷം പിന്നിടുന്ന വേളയിൽ, കസബയുടെ രണ്ടാം ഭാഗം വരുന്നെന്ന സൂചന നൽകിയിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്.

രാജൻ സക്കറിയ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. വിധി അനുകൂലമായാൽ രാജൻ സക്കറിയ വീണ്ടും ഒരു വരവ് കൂടി വരുമെന്നാണ് ജോബി ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നാല് കൊല്ലം മുൻപ്... ഈ സമയം.. അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജൻ സക്കറിയായുടെ വരവിനു വേണ്ടി.. ആണായിപിറന്ന.. പൗരഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം... ആർക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ... Four Years Of KASABA #Goodwill Entertainments #NithinRenjiPanicker#And All You....

2