പത്തനംതിട്ട: കൊവിഡ് വ്യാപനത്തെ തുടർന്ന് പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ. ജില്ലാ ഭരണകൂടമാണ് ശുപാർശ ചെയ്‍തത്. എം.എസ്‍.എഫ് നേതാവിന്‍റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം.
ഇയാളുടെ സമ്പർക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയെന്നാണ് നിഗമനം. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങുകളിലും യു.ഡി.എഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളിലും ഇയാൾ പങ്കെടുത്തു. ഈ പരിപാടികളിൽ പങ്കെടുത്തവരിൽ ജനപ്രതിനിധികള്‍ അടക്കമുള്ളവരുണ്ട്.
പത്തനംത്തിട്ട ജില്ലയിലെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലും ഇയാൾ എത്തിയിട്ടുണ്ട്. ഇയാളുടെ അച്ഛൻ നടത്തുന്ന റേഷൻ കടയിൽ ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ എത്തിയിട്ടുണ്ട്. കൂടുതൽ ഉറവിടം അറിയാത്ത കേസുകൾ ഉണ്ടാവുമെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കണക്കുക്കൂട്ടുന്നത്.