കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായകമായി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുമ്പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകി. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്നാണ് സൗമ്യ കസ്റ്റംസിനോട് പറഞ്ഞത്. എന്നാൽ ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗമ്യ പറഞ്ഞു.
2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു. സന്ദീപിനെ കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുന്നതിനിടെയാണ് ഭാര്യയുടെ മൊഴി പുറത്താകുന്നത്. എയര്‍ കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടി. സന്ദീപ്–സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമെന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപ് നായരടെ അമ്മ പറയുന്നത്. കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ബിനാമിയായ സന്ദീപ് നായർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞു. മകൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താൻ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതിൽ കൂടുതൽ അറിയില്ലെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി.