gold

വിയറ്റ്നാം:

ഹോട്ടൽ കെട്ടിടത്തിന്റെ പുറം ചുമരുകൾ, ഇടനാഴി, വരാന്ത, മേൽക്കൂര, വാഷ് ബേസിൻ, ബാത്ത് ടബ്, നീന്തൽക്കുളം തുടങ്ങി എവിടെ നോക്കിയാലും സ്വർണം. അടിമുടി പൊന്നിൽകുളിച്ച് നിൽക്കുകയാണ് വിയറ്റ്നാമിലെ ഈ ആഡംബര ഹോട്ടൽ. ജൂലായ് മൂന്നിന് വിയറ്റ്നാമിലെ ഹനോയിയിൽ ഉദ്ഘാടനം ചെയ്ത 'ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ്' ലോകത്തെ പ്രധാന സ്വർണ 'ഹോട്ടൽ'.

ഹോട്ടലിന്റെ മേൽക്കൂരയിൽ 24 കാരറ്റ് സ്വർണ്ണ ടൈൽ പൂശിയ ഇൻഫിനിറ്റി പൂൾ കണ്ടാൽ സ്വർണത്തടാകം പോലിരിക്കും. അതിഥി മുറികൾക്കുള്ളിലെ കുളിമുറികളും സ്വർണ്ണം പൂശിയതാണ്. മറ്റ് ആഡംബര ഹോട്ടലുകളിൽ മാർബിൾ ടൈലുകൾ ഉപയോഗിക്കുന്നു, എന്നാൽ ഇവിടെ എല്ലാം, എന്തിന് തറയിൽ വരെ സ്വർണ്ണം പൂശിയിരിക്കയാണ്. ഒരു രാത്രി താമസത്തിന് 250 ഡോളർ മുതലാണ് ഈടാക്കുന്നത്. ഹോട്ടലിന്റെ പുറം ചുമരുകൾ മൂടാൻ ഒരു ടൺ സ്വർണം വേണ്ടി വന്നു. ഹോട്ടലിന്‍റെ ഉൾവശം മുഴുവനും സ്വർണം പൂശിയിരിക്കുന്നു. പ്രധാന വാതിലിൽ നിന്ന് ഉൾമുറികളിലേക്ക് പോകുന്ന ഇടനാഴിയും സ്വർണമാണ്.

ബാത്ത്റൂമിലെ ക്ളോസറ്റും കൈകഴുകാനുള്ള സിംഗും ബാത്ത് ടബ്ബും സാധനങ്ങൾ വയ്ക്കാനുള്ള ടീപ്പോയും എന്തിനേറെ നിലം വരെ സ്വർണമാണ്. ഇതിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് അതിഥികളുടെ പ്രധാന വിനോദമാണ്.