കൊച്ചി: പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബർ വിലക്കേർപ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിന്നു. ഈ സാഹചര്യത്തിലാണ് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബര്‍ വിലക്കിയത്.
പുതിയ ചിത്രങ്ങൾ തുടങ്ങുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങൾ ഉടൻ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ ചിത്രങ്ങൾക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.