കൊച്ചി:ബ്ലാക്ക്‌മെയില്‍ കേസ് വാര്‍ത്തകളില്‍ നിറയുന്നതിനിടെ തന്റെ പുതിയ ഫോട്ടോഷൂട്ടുമായി നടി ഷംന കാസിം.ഗോള്‍ഡന്‍ ബോർഡറുള്ള ബ്ലാക്ക് ഷിഫോൺ സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.സ്ലീവ് ലെസ് ബ്ലൗസിനൊപ്പം വലിയ ഇയറിംഗ്‌സ് മാത്രമാണ് ആക്‌സസറീസായി അണിഞ്ഞിരിക്കുന്നത്.ഫോട്ടോഷൂട്ട് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്.
ഷംന സ്വന്തമായാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ വേഷത്തില്‍ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍. ബ്ലാക്ക് നന്നായി ചേരുന്നുണ്ടെന്നും കമന്റെുകൾ വന്നു.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് ഷംന വാര്‍ത്തകളില്‍ നിറയുന്നത്. വിവാഹാലോചനയുമായാണ് തട്ടിപ്പുകാര്‍ ഷംനയെ സമീപിക്കുന്നത്.ആദ്യം സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ബ്ലാക്ക്‌മെയിലിലേക്ക് കടന്നതോടെയാണ് താരവും കുടുംബവും പൊലീസിനെ സമീപിച്ചത്.അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് കേസന്വേഷണം നടത്തിയ പ്രത്യേക സംഘം വ്യക്തമാക്കി. പ്രതികളുടെ ലക്ഷ്യം സ്ത്രീകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കല്‍ മാത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍. പ്രതികള്‍ നടിമാരെയും മോഡലുകളെയും വലയില്‍ വീഴ്ത്താനായി ഉപയോഗിച്ചിരുന്ന ഓഫര്‍ ആയിരുന്നു സ്വര്‍ണ ബിസിനസ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.