guruvayoor

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കും. ഗൂഗിൾ ഫോം വഴി ഓൺലൈനായും കൗണ്ടർ സംവിധാനം വഴിയുമാണ് ബുക്കിംഗിന് അവസരം. വെള്ളിയാഴ്ച മുതലാണ് വിവാഹങ്ങൾ നടത്താൻ അനുവദിക്കുക. രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12.30വരെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. ദിവസം 40 വിവാഹങ്ങളാകും ഉണ്ടാവുക. വധൂവരൻമാർ, കുടുംബാംഗങ്ങൾ, ഫോട്ടോ - വീഡിയോഗ്രാഫർമാർ ഉൾപ്പെടെ പന്ത്രണ്ടിൽ കൂടുതൽ പേരെ അനുവദിക്കില്ല.