tds

ആദായ നികുതി വകുപ്പ് ടിഡിഎസ് ( ടാക്‌സ് ഡിഡക്‌ടഡ് അറ്റ് സോഴ്സ്) ചട്ടങ്ങൾ പുതുക്കി ഉത്തരവായി. ധനകാര്യ നിയമം 2020 അനുസരിച്ച് ഇനിമുതൽ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും വൻ തുകകൾ പിൻവലിക്കുന്നതിനുള‌ള വ്യവസ്ഥകളിൽ മാറ്റമുണ്ട്. ടിഡിഎസ് കുറച്ചതിനും ഒഴിവാക്കുന്നതിനും ഇനിമുതൽ കാരണം കാണിക്കേണ്ടതുണ്ട്. ഇതിനുള‌ള ഫോമുകളിലും കോഡുകളിലും വ്യത്യാസമുണ്ടാകും.

മൂന്ന് വർഷമായി ആദായനികുതി റിട്ടേൺ ഫയൽചെയ്തവർക്ക് ഒരു കോടി രൂപവരെ ടിഡിഎസ് നൽകേണ്ട. 2 ശതമാനം അതിനുമുകളിലുള‌ളവക്ക് നൽകണം. നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരാണെങ്കിൽ 20 ലക്ഷം മുതൽ ഒരു കോടി വരെ 2 ശതമാനവും അതിന് മുകളിൽ 5 ശതമാനവും നൽകണം. നികുതി പരിധിയിലില്ലാത്തവർക്ക് പിന്നീട് റിട്ടേൺ ഫയൽ ചെയ്ത് ടിഡിഎസ് അവകാശപ്പെടാം. ഇതുൾപ്പടെ ഒരുപിടി പുതിയ മാറ്റങ്ങളാണുള‌ളത്.