തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ 90 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ 60 പേരും തലസ്ഥാനത്തുള്ളവർ. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 9 പേർക്കും, മലപ്പുറം ജില്ലയിലെ 7 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേർക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇൻഡോ ടിബറ്റൻ ബോർഡർ പ`ലീസിനും രോഗം ബാധിച്ചു.
കേരളത്തിൽ ഇന്ന് 301 പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 25 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ 34, യു.എ.ഇ. 24, കുവൈറ്റ് 19, ഖത്തർ 13, ഒമാൻ 6, ബഹറിൻ 2, കസാക്കിസ്ഥാൻ 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക 25, തമിഴ്നാട് 21, പശ്ചിമ ബംഗാൾ 16, മഹാരാഷ്ട്ര 12, ഡൽഹി 11, തെലുങ്കാന 3, ഗുജറാത്ത് 3, ഛത്തീസ്ഘഡ് 2, ആസാം 1, ജമ്മു കാശ്മീർ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേരുടെയും (കണ്ണൂർ 1), തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസർകോട് ജില്ലകളിൽ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,409 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3137 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.