തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾകൂടി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), കാരോട് (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 14, 15, 16), കണ്ണൂർ ജില്ലയിലെ വേങ്ങാട് (5), കാങ്കോൽ ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂർണിക്കര (7), വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതൽ ബൈപാസ് റോഡിലെ ട്രാഫിക് ജംഗ്ഷൻ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂർ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 31), പുൽപ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.