zebras

ആഫ്രിക്ക വൻകരയുടെ സ്വന്തം മൃഗങ്ങളായ വിൽഡേ ബീസ്റ്റ്, സിംഹം, സീബ്ര, ജിറാഫ് ഇവയെയെല്ലാം കാണാൻ മികച്ച ഒരു സ്ഥലമാണ് മസായി മാറ. 2018ലെ ഒരു ദിനം അവിടെ ഒരു സീബ്രകൂട്ടത്തിന്റെ ചിത്രമെടുക്കുകയായിരുന്നു ഫോട്ടോഗ്രാഫറായ സരോഷ് ലോധി. തന്നെ നോക്കി നിന്ന രണ്ട് സീബ്രകളുടെ ഒരു ചിത്രം ലോധി തന്റെ ക്യാമറയിലെടുത്തു. എന്നാലത് വളരെ പ്രത്യേകതയുള‌ള ഒന്നായി മാറി. രണ്ടിൽ ഏത് സീബ്രയാണ് ക്യാമറയിലേക്ക് നോക്കുന്നത് എന്ന് പ്രേക്ഷകർ‌ക്ക് എളുപ്പം പിടികൊടുക്കാത്ത ഒന്നായിരുന്നു അത്.

ലോധി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ചിത്രം പോസ്‌റ്റ് ചെയ്തു. അതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം ചർച്ചാ വിഷയമായി. വലത് വശത്തുള‌ള സീബ്രയാണോ ഇടത് വശത്തുള‌ളതാണോ മുന്നിൽ എന്ന് ചിത്രം കണ്ടവർക്കെല്ലാം സംശയമായി.

Which zebra is in front?

Left one or the right one? #wildlife #naturephotography #zebra #africa #masaimara #wildlifephotography pic.twitter.com/GVRErQMS1j

— Sarosh (@saroshlodhi) July 7, 2020