തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കം വഴി രോഗം ബാധിച്ചവരിൽ തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ. തിരുവനന്തപുരത്ത് മാത്രം 60പേർക്കാണ് സമ്പർക്കം വഴിരോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതർ ഏറെ ഉള്ള പൂന്തുറമേഖലയിൽ അതീവ ജാഗ്രതവേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തൽ.
രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആണെന്നാണ് വിലയിരുത്തൽ. ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പർ സ്‌പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. പൂന്തുറയിലും മാണിക്യവിളാകത്തും അതീവ ഗുരുതരമായ സാഹചര്യമെന്നാണ് വിലയിരുത്തൽ.
പൂന്തുറയിൽ സൂപ്പർ സ്പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മറ്റന്നാൾ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കൊവിഡ് പടർന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റർ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ . അതിവേഗം രോഗം പടർന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെയാണ് :
1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
3. മുട്ടത്തറ സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
4. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ തെങ്കാശ്ശി സ്വദേശി 35 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
5. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
6. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
7. പൂന്തുറ സ്വദേശി 32 കാരൻ. പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
8. ബീമാപള്ളി സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
9. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
10. പൂന്തുറ സ്വദേശിനി 58 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
11. പൂന്തുറ സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
12. പൂന്തുറ സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
13. പൂന്തുറ സ്വദേശി 19 കാരൻ. പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വോളന്റിയറായി പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
14. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
15. പൂന്തുറ, ചെറിയമുട്ടം സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
16. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 48 കാരി. കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും നിന്നും തിരുമലയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
18. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
19. പൂന്തുറ, ചെറിയമുട്ടം സ്വദേശി 50 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
20. പൂന്തുറ സ്വദേശി 53 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
21. പൂന്തുറ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
22. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
23. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
24. പൂന്തുറ, ചെറിയമുട്ടം സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
25. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
26. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
27. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
28. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
29. പൂന്തുറ സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
30. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
31. പൂന്തുറ സ്വദേശി 44 കാരൻ. ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
32. പൂന്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
33. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
34. പൂന്തുറ, ചെറിയമുട്ടം സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ, ചെറിയമുട്ടം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
36. പൂന്തുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
37. പൂന്തുറ സ്വദേശി 51 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
38. പൂന്തുറ സ്വദേശിനി 58 കാരി. പൂന്തുറ പോലീസ് സ്റ്റേഷൻ പരിസരത്ത് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
39. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
40. പൂന്തുറ സ്വദേശി 42 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
41. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
42. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
43. പൂന്തുറ സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
44. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
45. പൂന്തുറ സ്വദേശി 56 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
46. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
47. പൂന്തുറ, പുത്തൻപള്ളി സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. മത്സ്യവിൽപ്പനയും നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
48. പൂന്തുറ, സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
49. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
50. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 2 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
51. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 50 കാരി. കുമരിച്ചന്തയിൽ നിന്നും കരമനയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
53. പൂന്തുറ സ്വദേശി നാലുമാസം പ്രായം. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
54. പൂന്തുറ സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
55. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ, പുതുകാട് സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
57. പൂന്തുറ, പുതുകാട് സ്വദേശി 7 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
58. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
59. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
60. ആര്യനാട് സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
61. ആര്യനാട് സ്വദേശിനി 54 കാരി. നെടുമങ്ങാട് ചങ്ങ എൽ.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
62. കിടവിളാകം സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
63. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ വട്ടപ്പാറ സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
64. മണക്കാട് സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.