susheel-gauda-

ബംഗളൂരു : പ്രശസ്ത കന്നഡ നടന്‍ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ മാണ്ഡ്യയിലെ വസതിയിലാണ് സുശീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മുപ്പത് വയസായിരുന്നു. കന്നഡ സീരിയലായ അന്തപുരയിലെ അഭിനയമാണ് അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കിയത്.


ദുനിയ വിജയ് സംവിധാനം ചെയ്യുന്ന ശലാക എന്ന ചിത്രമാണ് സുശീലിന്റെ അരങ്ങേറ്റ ചിത്രം, പൊലീസ് ഉദ്യോഗസ്ഥനായുള്ള വേഷം അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ചിത്രം പൂര്‍ത്തിയാവുന്നതിന് മുന്‍പേയാണ് സുശീല്‍ മരണപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്. അറിയപ്പെടുന്ന ഒരു ബോഡി ട്രെയിനര്‍ കൂടിയാണ് സുശീല്‍.

സുശീലിന്റെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. സുശീലിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ അമിത രംഗനാഥ് പറഞ്ഞു. ഏറെ ദുഖകരമായ വാര്‍ത്തയെന്നാണ് അനന്തപുര സീരിയലിന്റെ സംവിധായകന്‍ അനുശോചന സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടത്. അടുത്തിടെ കന്നഡ സിനിമാലോകത്തിന് ചിരഞ്ചീവി സര്‍ജയുടെ ആകസ്മിക നിര്യാണത്തിന് ശേഷം മറ്റൊരു നഷ്ടമായിരിക്കുകയാണ് സുശീല്‍ ഗൗഡയുടെ മരണം.