തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് മണക്കാട് നിന്ന് സെക്രട്ടേറിയറ്റിനടുത്തെ വിവാദ കെട്ടിടസമുച്ചയത്തിലേക്ക് മാറ്റാൻ സ്വപ്‌ന ഇടനിലക്കാരിയായെന്നും വിവരമുണ്ട്. പഞ്ചനക്ഷത്ര സൗകര്യമുള്ള ഈ കെട്ടിടം റീ-ബിൽഡ് കേരളയ്ക്കായി വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. 85ലക്ഷം ചെലവിട്ടാണ് കെട്ടിടം മോടിപിടിപ്പിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ നൽകിയ സ്ഥലത്ത് റിയൽഎസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ബഹുനില ഫ്ലാറ്റ് സമുച്ചയം പണിതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോൺസുലേറ്റിനെ ഇവിടെ കുടിയിരുത്താൻ നീക്കം നടന്നത്. വൻവാടകയ്ക്ക് ആഗസ്റ്റ് ഒന്നുമുതൽ കോൺസുലേറ്റ് ഇവിടേക്ക് മാറ്റാനിരിക്കെയാണ് സ്വർണക്കടത്ത് വിവാദമുണ്ടായത്. ഇതിനു സമീപത്തായാണ് സ്വപ്‌ന ലെയ്സൺ ഓഫീസറായി ജോലിചെയ്തിരുന്ന ഐ.ടി വകുപ്പിന്റെ സ്ഥാപനം.