asia-cup-sourav

കൊൽക്കത്ത : ഈ വർഷം സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയതായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. തന്റെ ജന്മദിനത്തിൽ ആരാധകരുമായി നടത്തിയ സോഷ്യൽമീഡിയ ചാറ്റിലാണ് സൗരവ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനായിരുന്നു ടൂർണമെന്റിന്റെ നടത്തിപ്പ് അവകാശമെങ്കിലും വേദിയായി നിശ്ചയിച്ചിരുന്നത് യു.എ.ഇ ആയിരുന്നു.റദ്ദാക്കിയതിനെപ്പറ്റി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിട്ടില്ല. ഏഷ്യാകപ്പ് റദ്ദാക്കിയതോടെ ഇന്ത്യയ്ക്ക് ആ സമയത്ത് ഐ.പി.എൽ നടത്താനുള്ള സാദ്ധ്യതയേറി.