covid-

മുംബയ് : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗഭീതി ഒഴിയുന്നില്ല, ബുധനാഴ്ച മാത്രം പുതുതായി 6603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം കണ്ടെത്തിയവരുടെ എണ്ണം 223724 ആയിമാറി. ഇതില്‍
123198 പേരുടെ അസുഖം പൂര്‍ണമായി ഭേദമായി. എന്നാല്‍ ഇതുവരെ 9448 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടവരുടെ എണ്ണം 198 ആണ്. മഹാരാഷ്ട്രയിലെ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാനമായ മുംബയിലാണ്. ഇവിടെ മാത്രം മരണം അയ്യായിരം കഴിഞ്ഞിരിക്കുകയാണ്.

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 3756 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. അറുപത്തിനാല് പേര്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ചെന്നൈ നഗരത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. സംസ്ഥാനത്ത് ആകെ 122350 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74167 പേരുടെ അസുഖം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതു വരെ 1700 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.