apps

ന്യൂഡൽഹി : ഇന്ത്യ - ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ 89 ആപ്പുകൾ ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഫേസ്ബുക്ക് ,​ ഇൻസ്റ്റഗ്രാം,​ ട്രൂ കോളർ തുടങ്ങിയ ആപ്പുകൾ ഉൾപ്പെടെയുള്ളവയാണ് ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 15നകം നീക്കം ചെയ്യാനാണ് നിർദ്ദേശം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പായ പബ്ജിയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടവയിൽപ്പെടുന്നു. ഡേറ്റിംഗ് ആപ്പുകളായ ടിൻഡർ,​ ഹിഞ്ച്,​ ന്യൂസ് ആപ്പായ ഡെയിലി ന്യൂസ് ഹണ്ടും പട്ടികയിലുണ്ട്. എന്നാൽ വാട്സാപ്പ്,​ ടെലിഗ്രാം,​ സിഗ്നൽ,​ യു ട്യൂബ്,​ ട്വിറ്റർ എന്നിവ വിലക്കിയിട്ടുള്ള പിട്ടികയിൽ ഇല്ല