swapna-

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂ‌ർ ജാമ്യാപേക്ഷ നൽകി. ഇ ഫയലിംഗ് വഴിയാണ് ജാമ്യഹർജി നൽകിയത്. അതേസമയം നാളെത്തെ പരിഗണന ലിസ്റ്റിൽ സ്വപ്നയുടെ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. രാത്രി വൈകി സമർപ്പിച്ചതിനാലാണ് ലിസ്റ്റിൽ ഉൾപ്പെടുത്താത്തത്.