gold

തിരുവനന്തപുരം: 20 ദിവസത്തിനിടെ സംസ്ഥാനത്ത് 25 സ്വർണക്കടത്ത് കേസുകൾ. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് ആറ് കോടിയുടെ സ്വർണമാണ്. ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചത് 74 ലക്ഷത്തിന്റെ സ്വർണം.

ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈക്കിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവയ്ക്കുള്ളിലെല്ലാം ഉളിപ്പിച്ച് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നു. അടിവസ്ത്രത്തിലും മലദ്വാരത്തിലും വരെ ഒളിപ്പിച്ചും പ്രവാസി വിമാനങ്ങളിൽ നിന്നടക്കം സ്വര്‍ണ്ണമെത്തി.