യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു.
മന്ത്രിസഭ യോഗത്തിന് ശേഷം കൗലിബലി സുഖമില്ലാതാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്.