covid

തിരുവനന്തപുരം: പൂന്തുറയില്‍ കൊവി‍ഡ് സൂപ്പര്‍ സ്‌‌പ്രെഡ് സ്ഥിരീകരിച്ചതോടെ തീരമേഖലയില്‍ കര്‍ശന നിയന്ത്രണം. എ.ഡി.ജി.പി ഷേഖ് ദവര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ആറുസംഘങ്ങളായാണ് നിരീക്ഷണം. ഒരാളില്‍ നിന്ന് നിരവധിപേര്‍ക്ക് രോഗം പടരുന്ന സൂപ്പര്‍ സ്‌പ്രെഡ് എന്ന അവസ്ഥയിലാണ് പൂന്തുറമേഖല.

ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ തീരരക്ഷാ സേന, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെൻറ് എന്നിവയ്ക്ക് നിർദേശം നൽകി.

ഒരാളുടെ മാത്രം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 120 പേരാണ്. തലസ്ഥാന ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 56 പേരും തീരദേശമായ പൂന്തുറയിലാണ്. ഇവിടെ സൂപ്പർ സ്‌പ്രെഡ് പ്രതിഭാസമാണെന്നാണ് മേയർ കെ. ശ്രീകുമാർ പറഞ്ഞത്. ഇവിടെ നിയന്ത്രണം കമാൻഡോകൾ ഏറ്റെടുത്തു.