ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, പബ്ജി തുടങ്ങിയ 89 ആപ്പുകൾ എത്രയും പെട്ടെന്ന് മൊബൈൽഫോണുകളിൽ നിന്ന് നീക്കംചെയ്യാൻ കരസേന സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഈ മാസം 15നുളളിൽ ഇവ നീക്കംചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കരസേന നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇത്രയധികം ആപ്പുകൾക്ക് സൈന്യം വിലക്കേർപ്പെടുത്തുന്നത് ആദ്യമാണ്.
കഴിഞ്ഞ വർഷം നവംബറിൽ വാട്‌സാപ്പിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന കർശന നിർദ്ദേശം നൽകിയിരുന്നു. ഫേസ്ബുക്ക് ഉപയോഗത്തിന് നാവികസേനയും നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സ്‌നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പുകളും നോനോ ലൈവ്, ക്ലാഷ് ഓഫ് കിംഗ്സ്, മൊബൈൽ ലെജന്റ്‌സ് എന്നീ ഗെയിമിംഗ് ആപ്പുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Truecaller and Instagram to plug leakage of information: Indian Army Sources pic.twitter.com/l23Lu5ndNh
— ANI (@ANI) July 8, 2020