സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചുള്ള ഫലപ്രദമായ അന്വേഷണം വേണമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രതികരണവുമായി എത്തിയിരിക്കുയാണ് അഡ്വ.ജയശങ്കർ.
"തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹു: കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി.
പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുത്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അന്വേഷിക്കണം, കണ്ടെത്തണം, മാതൃകാപരമായി ശിക്ഷിക്കണം.
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹു: കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി.
പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുത്.
# മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല