കൊല്ലം: ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് . ട്രുനാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം പി സി ആർ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധപ്പെട്ടവരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ കൊല്ലം ജില്ലയിൽ നിന്നുളള 8 പേർക്കാണ് രാേഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്