സമാനതകളില്ലാത്ത അഭിനയ മികവുമായി മലയാള സിനിമാ ലോകം കീഴടക്കിയ അതുല്യ പ്രതിഭയാണ് മോഹൻലാൽ. സിനിമയിൽ മാത്രമല്ല ശാരീരികമായ ഫിറ്റ്നസിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പർ താരം മാസാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
താൻ ചെയ്യുന്ന കാര്യങ്ങളിൽ എല്ലായ്പ്പോഴും കഠിനാദ്ധ്വാനവും മനസാന്നിദ്ധ്യവും പുലർത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ നൽകുന്നു. പതിവിലും മെലിഞ്ഞ ശരീരവുമായി മോഹൻലാൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.