sourav-ganguly

പല ദുർഘട സാഹചര്യങ്ങളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിനെ പടുത്തുയർത്തിയ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ദാദയാണ് നിലവിലെ ബി സി സി ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. ക്രിക്കറ്റ് പോലെ തന്നെ ഗാംഗുലിയുടെ മറ്റൊരു പാഷനാണ് കാറുകളും ഡ്രൈവിംഗും. അദ്ദേഹത്തിന്റെ വാഹനശേഖരം കണ്ടാൽ ഇത് മനസിലാവും. ഗാംഗുലിയുടെ കാര്‍ ശേഖരത്തിലെ ഏതാനും മോഡലുകളെ പരിചയപ്പെടാം.

ബിഎംഡബ്ല്യു എക്സ് 4

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗ് പങ്കാളികളാണ് സൗരവ് ഗാംഗുലിയും സച്ചിൻ തെണ്ടുൽക്കറും. ഇരുവരും ബി‌എം‌ഡബ്ല്യു പ്രേമികളാണ്, ഗംഗുലിക്ക് മസ്കുലാർ എസ്‌യുവി ബി‌എം‌ഡബ്ല്യു എക്സ് 4 ഉണ്ട്.‌ ബിഎംഡബ്ല്യു എക്സ് 4 2020ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ലത് - ഒരു പെട്രോൾ, രണ്ട് ഡീസൽ. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 190 ബിഎച്ച്പി പവറും 400 എൻഎം പീക്ക് ടോർക്കും നൽകുന്നു.

2.0 ലിറ്റർ എഞ്ചിൻ 252 ബിഎച്ച്പി പരമാവധി പവറും 350 എൻഎം പീക്ക് ടോർക്കും നൽകുന്നു. ശക്തമായ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ, 265 ബിഎച്ച്പി പവറും 620 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ സിസ്റ്റം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്.

ബിഎംഡബ്ള്യൂ ജി 310 ജിഎസ്

ജർമ്മൻ ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ ബൈക്കുകളിലൊന്നാണ് ബിഎംഡബ്ല്യു ജി 310 ട്വിൻസ്. 2020ലാണ് ബി‌എം‌ഡബ്ല്യു ജി 310 ജി‌എസ് സൗരവ് ഗാംഗുലിയുടെ വാഹന ശേഖരത്തിൽ ഇടം പിടിച്ചത്. ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസ് മോട്ടോർ കമ്പനിയും സംയുക്തമായിട്ടാണ് മോട്ടോർസൈക്കിൾ വികസിപ്പിച്ചത്. 313 സിസി വാട്ടർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. എഞ്ചിൻ 34 ബിഎച്ച്പി പവറും 28 എൻഎം പീക്ക് ടോർക്കും നൽകുന്നു. 6 സ്പീഡ് ഗിയർബോക്സാണ്. 143 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ബൈക്കിന് കഴിയും. ലോഞ്ചിങ്ങ് സമയത്ത് 3.49 ലക്ഷം രൂപയായിരുന്നു ബി‌എം‌ഡബ്ല്യു ജി 310 ജി‌എസ് എക്സ് ഷോറൂം വില.

മെഴ്സിഡസ് സിഎൽകെ 370

റെഡ് കളർഡ് ഫസ്റ്റ് ജനറേഷൻ മെഴ്‌സിഡസ് സി‌എൽ‌കെ 230യും ദാദയുടെ വാഹനശ്രേണിയിലുണ്ട് . ഇത് ഇന്ത്യയിലെ ഇന്ത്യയിലെ അപൂർവം മോഡലുകളിലൊന്നാണ്. ഗാമഗുലിയുടെ ചുവപ്പ് മെഴ്‌സിഡസ് സി‌എൽ‌കെ 230 കാർ പലപ്പോഴും കൊൽക്കത്തയിലെ തെരുവുകളിൽ കാണപ്പെട്ടിരുന്നു. 2.3 ലിറ്റർ 16 വി സൂപ്പർചാർജ്ഡ് ഐ 4 എഞ്ചിനാണ് മെഴ്‌സിഡസ് സി‌എൽ‌കെ 230 ന്റെ കരുത്ത്. 194 ബിഎച്ച്പി പരമാവധി പവറും 280 എൻ‌എം പീക്ക് ടോർക്കും നൽകുന്നു. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എഞ്ചിനാണ്. വെറും 8.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഔഡി ക്യൂ 5

ഗാംഗുലിക്ക് എസ്‌യുവികൾ പ്രിയങ്കരമായതിനാൽ തന്നെയാണ് ഓഡി ക്യു 5 സ്വന്തമാക്കിയത്. ഇന്ത്യയിൽ വിപണനം നിർത്തുന്നതിന് മുമ്പ് ഓഡി ക്യു 5 35 ടിഡിഐ, ഓഡി ക്യു 5 ടിഎഫ്എസ്ഐ എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ഉണ്ടായിരുന്നു. ഓഡി ക്യു 5 ഇൻഡ്രോഡക്ഷൻ വില 55 ലക്ഷം രൂപയായിരുന്നു. ക്യു 5 35 ടിഡിഐയിൽ 1968 സിസി ടിഡിഐ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, 190 ബിഎച്ച്പി ടോപ്പ് പവറും 400 എൻഎം പീക്ക് ടോർക്കുമാണ് കാർ ഉത്പാദിപ്പിക്കുന്നത്. 1984 സിസി പെട്രോൾ എഞ്ചിനാണ് ക്യു 5 2.0 ടിഎഫ്എസ്ഐൽ സജ്ജമാക്കിയിട്ടുള്ളത്. പെട്രോൾ വേരിയൻറ് 252bhp പരമാവധി പവറും 370 Nm പീക്ക് ടോർക്കും നൽകിയിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകൾ 7 സ്പീഡ് എസ് ട്രോണിക് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഫോർഡ് എൻഡവർ

പലപ്പോഴും ദൈനംദിന യാത്രയ്ക്കായി ഫോർഡ് എൻ‌ഡവർ ആണ് ഉപയോഗിക്കുന്നത്. അടുത്തിടെ അമേരിക്കൻ വാഹന നിർമാതാക്കളായ ബി‌എസ് 6 കംപ്ലയിന്റ് ഫോർഡ് എൻ‌ഡോവർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻ‌ഡോവർ 2020ന്റെ കരുത്ത്, ഇത് 170 ബിഎച്ച്പി പരമാവധി കരുത്തും 420 എൻ‌എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.