തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും മുന്നോട്ട്. ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്. പവന് 36,600 രൂപയും. ഇന്ന് ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് കൂടിയത് 280 രൂപ. ഇത് റെക്കോർഡ് വർദ്ധനയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണത്തിന് വിലകൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,540 രൂപയായിരുന്നു നിരക്ക്.
കൊവിഡ് ആശങ്കകളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വിലകൂടുന്നതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തെയും വിലക്കയറ്റം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. സ്വർണവില ഉടനൊന്നും കുറയുന്ന ലക്ഷണമില്ലെന്നാണ് റിപ്പോർട്ടുകൾ.