മുപ്പത് വർഷം ആത്മാർത്ഥതയോടെ പോസ്‌റ്റ്‌മാൻ എന്ന തന്റെ ജോലി ചെയ്‌ത് ശിവൻ വിരമിച്ചു.അദ്ദേഹത്തിന് സമൂഹമാദ്ധ്യമങ്ങളിൽ ആദരവർപ്പിച്ചവരിൽ മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു. ആരാണ് ശിവൻ? നീലഗിരി മലനിരയിലെ വനഭാഗത്ത് 30 വർഷത്തോളം ജോലി നോക്കിയ പോസ്‌റ്റ്‌മാനായിരുന്നു 65 വയസ്സുകാരനായ ശിവൻ. ആനയും, പുലിയും, കരടിയും എല്ലാമടങ്ങുന്ന നീലഗിരി വനത്തിൽ 15 കിലോമീറ്റർ ദിവസവും നടന്നാണ് ശിവൻ തന്റെ ജോലി ചെയ്‌തിരുന്നത്.
നാല് വർഷം മുൻപ് വരെയും ചെയ്യുന്ന ജോലിക്ക് ഇദ്ദേഹത്തിന് 12,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. കുത്തൊഴുക്കുളള ജലപാതങ്ങളും, പുഴയും ആക്രമിക്കാനെത്തുന്ന ആനകളെയും, കാട്ടുപന്നികളെയും, കാട്ടുപോത്തുകളെയുമെല്ലാം കടന്ന് തന്റെ ജോലി നിർവ്വഹിച്ചിരുന്ന ആളായിരുന്നു ശിവൻ.
Postman D. Sivan walked 15 kms everyday through thick forests to deliver mail in inaccessible areas in Coonoor.Chased by wild elephants,bears, gaurs,crossing slippery streams&waterfalls he did his duty with utmost dedication for 30 years till he retired last week-Dinamalar,Hindu pic.twitter.com/YY1fIoB2jj
— Supriya Sahu IAS (@supriyasahuias) July 8, 2020