ലണ്ടൻ: 89-ാം വയസിൽ ആൺകുഞ്ഞിന്റെ പിതാവായ ഫോർമുല വൺ മത്സരങ്ങളുടെ മുൻ തലവൻ ബെര്‍ണി എക്ലസ്റ്റോണ്‍ തനിക്ക് 90 തികയുമ്പോൾ ഒരിക്കൽക്കൂടി പിതാവാകുമെന്ന് വെളിപ്പെടുത്തി. മുത്തച്ഛനാവുന്ന പ്രായത്തിൽ അച്ഛനായ ഇദ്ദേഹത്തിന്റെ ഇളയ മകൻ ഏസ് ജനിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മൂന്നാം ഭാര്യ ഫാബിയാനയിലാണ് ബെർണിയ്ക്ക് മകൻ പിറന്നത്.
ജൂലായ് ഒന്നിന് ആയിരുന്നു പ്രസവം. ഏസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോഴാണ് ബെര്‍ണി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബിസിനസിൽ നിന്നു വിട്ടു നിൽക്കുന്നതിനാൽ കൂടുതൽ സമയം മകനൊപ്പം ചെലവഴിക്കാനാകുമെന്നും അവന് ഒരു ഇളയ സഹോദരനോ, സഹോദരിയോ ഉണ്ടായേക്കാമെന്നുമാണ് ബെർണി പറഞ്ഞു. മുൻ വിവാഹങ്ങളിലായി ഡിബോറ (65), തമാറ (36) പെട്ര (31) എന്നീ മൂന്നു പെൺമക്കളാണുള്ളത്. അഞ്ച് പേരക്കുട്ടികളുമുണ്ട്.
2012 ലായിരുന്നു ബെർണിയുടേയും 44 കാരി ഫാബിയാനയുടേയും വിവാഹം. പ്രണയത്തിലായിരുന്ന സമയത്ത് കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഫാബിയാന പ്രകടിപ്പിച്ചിരുന്നെന്നും താൻ സമ്മതം അറിയിച്ചിരുന്നതായും ബെര്‍ണി പറഞ്ഞു. ആ ആഗ്രഹം സാദ്ധ്യയമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇംഗ്ലണ്ടിലെ സഫോക്കിൽ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച ബെർണി 16–ാം വയസിൽ പഠനം അവസാനിപ്പിച്ച ഇദ്ദേഹം പല മേഖലകളിലും ജോലി ചെയ്തിരുന്നു. 2017-ല്‍ ഫോര്‍മുല വണ്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി. 40 വര്‍ഷക്കാലത്തോളം ഫോര്‍മുല വണ്‍ മേധാവിയായിരുന്നു ഇദ്ദേഹം.