കൊളംബിയയിലെ കുന്നിൻ ചെരുവിലുളള ഒരു നഗരത്തിലെ ഇറോസ് എന്ന എട്ടുവയസ്സുകാരനെ ഈ കൊവിഡ് കാലത്ത് നഗര വാസികൾക്ക് വലിയ ഇഷ്ടമാണ്. കുത്തനെയുളള വഴികളിലൂടെ ചെറിയ ബാസ്‌കറ്റിൽ പച്ചക്കറികളും, മറ്റ് അത്യാവശ്യ സാധനങ്ങളും തന്റെ ഉടമയായ മരിയ ബൊട്ടേറോയുടെ കടയിൽ നിന്നും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാനായി അവൻ മിക്ക സമയവും ഉണ്ടാകും. ഇറോസ് ഒരു ഇരുണ്ട ബ്രൗൺ നിറമുളള ലാബ്രഡോർ നായയാണ്. അവന്റെ ഉടമസ്ഥയായ മരിയ ബൊട്ടേറോക്ക് ഇറോസ് ജീവനാണ്.
സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾക്ക് സഹായമാണ് ഇറോസ് എന്നാണ് മരിയ പറയുന്നത്. താൻ ചെയ്യുന്ന സഹായത്തിന് ആഹാര സാധനങ്ങളും തലോടലുകളും ജനങ്ങൾ അവന് നൽകുന്നുണ്ട്. ഒരു നായ്‌ക്കുട്ടിയെ വേണം എന്ന് ഉടമയായ മരിയയുടെ മകന്റെ നിരന്തരമായ ആവശ്യമാണ് ഇറോസിനെ വാങ്ങാൻ കാരണം. ആദ്യമൊന്നും ആർക്കും ഈറോസിനെ ഇഷ്‌മായിരുന്നില്ല. എന്നാൽ മിടുക്കനായ അവൻ വൈകാതെ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. ദുരിതം രാജ്യത്ത് ആശങ്ക വിതച്ച് മുന്നേറുന്ന സമയത്ത് ഈറോസ് പ്രദേശവാസികൾക്ക് വലിയ അനുഗ്രഹവും സാന്ത്വനവുമാണ്. ദിനവും മൂവായിരത്തോളം പേർക്കാണ് കൊളംബിയയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ചെയ്‌ത സേവനങ്ങൾക്ക് പ്രതിഫലമായി ആഹാരമോ തലോടലോ കിട്ടാതെ ഭക്ഷണപ്രിയനായ അവൻ ആവശ്യക്കാരുടെ വീട് വിട്ട് പോകാറുമില്ല.