swapna

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്വ‌പ്‌ന സുരേഷ്. തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. തനിക്കും കുടുംബത്തിനുമെതിരെ ദ്രോഹമാണ് നടക്കുന്നത്. കോൺസുലേറ്റ് ജനലറലിന്‍റെ നിർദ്ദേശ പ്രകാരമാണ് താൻ എല്ലാം ചെയ്യുന്നത്. മാറി നിൽക്കുന്നത് തെറ്റ് ചെയ്‌തതു കൊണ്ടല്ല, ഭയം കൊണ്ടു മാത്രമാണെന്നും സ്വപ്‌ന പറയുന്നു.

എല്ലാ മന്ത്രിമാരേയും താൻ പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടു വരണം. ഡിപ്ലോമാറ്റിക്ക് ബാഗിൽ വന്ന സ്വർണവുമായി തനിക്ക് പങ്കില്ല. ക്ലീയറൻസ് താമസിച്ചപ്പോൾ കോൺസുലേറ്റിൽ നിന്ന് തന്നെ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

തനിക്ക് ഡിപ്ലോമാറ്റിക്ക് കാർഗോയുമായി യാതൊരു ബന്ധവുമില്ല. ഉന്നത ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രിയേയുമൊക്കെ ബന്ധപ്പെട്ടത് കോൺസുലേറ്റ് ജനറലിന് വേണ്ടി മാത്രമാണ്. ജോലി ഇല്ലാത്ത അനിയനും വിധവയായ അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് എനിക്കുള്ളത്. അവരെ ആരേയും വഴിവിട്ട് ഒരിടത്തും നിയമിച്ചിട്ടില്ല. അഡ്‌മിനിസ്ട്രേറ്റീവ് ജോലി മാത്രമാണ് ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ പിറകെയല്ല താൻ നിന്നത്. കോൺസുലേറ്റ് ജനറലിന് പിന്നിലാണ് നിന്നത്. അത് തന്‍റെ ജോലിയാണ്. അന്വേഷണ സംഘം സ്വപ്‌നയെ തിരക്കി സംസ്ഥാനമൊട്ടാകെ തിരയുമ്പോഴാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത്.