patt

ന്യൂഡൽഹി: മേജറായിരുന്ന ഭർത്താവ് മരിച്ചതോടെ തന്‍റെ ജോലി രാജിവച്ച് സൈന്യത്തിൽ ചേർന്ന യുവതിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. 2017ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിൽ വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മേജർ പ്രസാദിന്‍റെ ഭാര്യ ഗൗരി പ്രസാദ് മഹാദികിനെയാണ് സ്മൃതി ഇറാനി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിനന്ദിച്ചയത്.ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ, കരുത്തിന്‍റെ പ്രതീകമാണ് ഗൗരിയെന്നാണ് സ്മൃതി കുറിച്ചത്. ഗൗരിയുടെ അസാധാരണമായ കഥ അഭിമാനമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കമ്പനി സെക്രട്ടറിയായും അഭിഭാഷകയായും ജോലിനോക്കുകയായിരുന്നു ഗൗരി. എന്നാൽ ഭർത്താവിന്‍റെ മരണത്തോടെ ഈ ജോലികൾ ഉപേക്ഷിച്ച് സൈന്യത്തിൽ ചേരുകയായിരുന്നു. ഭർത്താവിനോടു‌ള‌ള ആദരവുമൂലമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രസാദിന്‍റെ മരണശേഷം കരയില്ലെന്ന് തീരുമാനിച്ചു. താന്‍ കരയുന്നത് അദ്ദേഹത്തിന്‍റെ ആത്മാവിനെ നിന്ദിക്കുന്നതിന് തുല്യമാകും. അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് സൈന്യത്തില്‍ ചേര്‍ന്നത്-ഗൗരി വ്യക്തമാക്കി. ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഗൗരി ചുമതലയേറ്റത്.

2015ലാണ് ഗൗരിയുടെയും പ്രസാദിന്‍റെയും വിവാഹം നടക്കുന്നത്. വെറും രണ്ട് വര്‍ഷം മാത്രമാണ് ഇവർക്ക് ഒരുമിച്ച് ജീവിക്കാനായത്.

View this post on Instagram

A story I found online, makes me proud that she lived to tell the tale of the true potential of an Indian woman. If you ever see her, tell her & many like her - we are grateful for your service & sacrifice🙏🙏

A post shared by Smriti Irani (@smritiiraniofficial) on