റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസമായി രോഗബാധിതരുടെ പ്രതിദിന മരണസംഖ്യ കുറയുന്നതായി റിപ്പോർട്ട്. 3211പേർ പുതുതായി സുഖം പ്രാപിക്കുകയുംചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 158050 കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,20,144 കവിഞ്ഞു. ആകെ മരണസംഖ്യ 2059 ആണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവുമുള്ളത് സൗദിയിലാണ്. അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ. യു.എ.ഇയ്ക്ക് പിന്നാലെ സൗദിയും കൊവിഡ് ടെസ്റ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു.